ചെയര്‍മാന്‍

DR K ELLANGOVAN IAS

ശ്രീ. കെ. ഇളങ്കോവന്‍ ഐ.എ.എസ്

പ്രിന്‍സിപ്പല്‍ സെക്രട്ടറി
വ്യവസായം & നോര്‍ക്ക
കേരള സര്‍ക്കാര്‍

ഇന്ത്യന്‍ അഡ്മിനിസ്‌ടേറ്റീവ് സര്‍വ്വീസില്‍ 28 വര്‍ഷത്തിലേറെ പരിചയമുള്ള ഡോ. കെ. ഇളങ്കോവന്‍ ഐ.എ.എസ്. മെഡിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍, ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍, ടൂറിസം ഡവലപ്‌മെന്റ്, പോര്‍ട്ട് മാനേജ്‌മെന്റ്, ട്രാന്‍സ്‌പോര്‍്ട്ട് അഡ്മിനിസ്‌ട്രേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഉല്‍പ്പങ്ങളുടെ വിദേശ വിപണനം തുടങ്ങിയ വിവിധ മേഖലകളില്‍ അദ്ദേഹത്തിന് വിശാലവും ആഴത്തിലുള്ളതുമായ അറിവുണ്ട്.


ആരോഗ്യം, മാനവ വിഭവശേഷി വികസനം, കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് എന്നിവ അദ്ദേഹത്തിന്റെ പ്രതേ്യക താല്പര്യ മേഖലകളില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന രംഗത്ത് ചെന്നൈ ഐഐടി നിന്ന് പിഎച്ച്ഡിയും കേരളത്തിലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലെ സര്‍ക്കാര്‍ സെക്രട്ടറിയുമായിരുന്ന അദ്ദേഹത്തിന് പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ചും ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ പ്രോഗ്രാം നടപ്പാക്കലിനെക്കുറിച്ചും ആഴത്തിലുള്ള ഉള്‍കാഴ്ചയുണ്ട്.


പോളിസി അഡ്വക്കസി, സ്ട്രാറ്റജി ഫോര്‍മുലേഷനുകള്‍, പ്രോഗ്രാമുകള്‍ നടപ്പിലാക്കല്‍, നീരീക്ഷണവും വിലയിരുത്തലും എന്നിവ അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തില്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍ കോവിഡ് 19 പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനുള്ള 'ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പില്‍' അംഗമായിരുന്നു.