ഞങ്ങളെ കുറിച്ച്

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്പ്) സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടറായും തിരുവിതാംകൂര്‍ കൊച്ചി സയന്റിഫിക് ലിറ്റററി ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് 1955 പ്രകാരം രജിസ്റ്റര്‍ ചെയ്ത് 1991 ല്‍ സ്ഥാപിതമായതാണ്.

സംരംഭകര്‍ക്ക് സംസ്ഥാനത്തിന്റെ സാധ്യതയുള്ള ബിസിനസ്സ് അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തില്‍ നിലവിലുള്ള ബിസിനസ്സ് അന്തരീക്ഷം ഉയര്‍ത്തിക്കാട്ടുന്നതിനുമാണ് കെ-ബിപ്പ് രൂപീകരിച്ചിരിക്കുന്നത്. വ്യവസായിക വികസനത്തിനായി കെ-ബിപ്പ് മറ്റ് പ്രൊമോഷണല്‍ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. വിവിധ സര്‍ക്കാര്‍ പിന്തുണകള്‍, വ്യവസായത്തിന്റെ വിവിധ മേഖലകളില്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്രോത്സാഹനങ്ങള്‍ എന്നിവയ്ക്ക് പ്രതേ്യക ശ്രദ്ധ നല്‍കുന്നു.

സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ വ്യവസായ വളര്‍ച്ചയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തന സൗകര്യങ്ങളും പിന്തുണ സംവിധാനങ്ങളും കെ-ബിപ്പ് ഒരുക്കുന്നു നവസംരംഭകരേയും മറ്റ് സംസ്ഥാന ഏജന്‍സികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഇന്റര്‍ഫേസായി കെ-ബിപ്പ് പ്രവര്‍ത്തിക്കുന്നു.വിവിധ വ്യവസായിക മേഖലകള്‍ക്കായുള്ള സാങ്കേതിക നവീകരണം, സാങ്കേതിക വികസനം, സാങ്കേതിക മാനേജ്‌മെന്റ് എന്നിവയ്ക്കായി ദേശീയ അന്തര്‍ദേശീയ ഓര്‍ഗനൈസേഷനുകളെ തമ്മില്‍ കെ-ബിപ്പ് ബന്ധിപ്പിക്കുന്നു.

  • 1991 ല്‍ സ്ഥാപിതമായ സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയം ഭരണ്സ്ഥാപനമാണ്.
  • വ്യവസായ വകുപ്പിന്റെ പ്രൊമോഷണല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു.
  • കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷമ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ ക്ലസ്റ്റര്‍ വികസന പദ്ധതികളുടെ ഇംപ്ലിമെന്റിംഗ് ഏജന്‍സിയാണ്.
  • ഭക്ഷ്യ സംസ്‌കരണവും അനുബന്ധ യൂണിറ്റുകളുടെ ഓഡിറ്റും, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റും (ഹാസെപ്പ് സര്‍ട്ടിഫിക്കേഷന്‍) നല്‍കുന്ന നോഡല്‍ ഏജന്‍സി
  • കേരള സംസ്ഥാന ബാംബൂ മിഷന്‍ കെ-ബിപ്പില്‍ പ്രവര്‍ത്തിക്കുന്നു.
  • കേന്ദ്ര സര്‍ക്കാരിന്റെ എംഎസ്എംഇ മന്ത്രാലയം രൂപീകരിച്ച് നാഷണല്‍ എസ്.സി./എസ്.റ്റി. ഹബ്ബിന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സി.
  • കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎം-എഫ്എംഇ പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഏജന്‍സി.