വാണിജ്യ മിഷന്‍

Commerce mission

  • സര്‍ക്കാര്‍ ജി.ഒ.(ആര്‍ടി).നം.1329/2018/വ്യവ തീയതി ഡിസംബര്‍ 3, 2018 ലെ ഉത്തരവ്‌ പ്രകാരം സംസ്ഥാനത്തിനായി ഒരു വാണിജ്യ മിഷന്‍ രൂപീകരിച്ചു
  • സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും, വാണിജ്യ മേഖലയിലെ സുസ്ഥിര വികസനത്തിനും കേരളത്തില്‍ നിന്നുള്ള സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി ദേശീയ അന്തര്‍ ദേശീയ മാര്‍ക്കറ്റുകള്‍ കണ്ടെത്തുന്നതിനും.
  • വാണിജ്യ മിഷന്റെ ആദ്യ യോഗം ജനുവരി 16, 2019 ന്‌ തിരുവനന്തപുരത്ത്‌ വച്ച്‌ നടന്നു.
  • വാണിജ്യ മിഷന്റെ ആദ്യ യോഗത്തില്‍ ബഹുമാനപ്പെട്ട വ്യവസായ കായിക യുവജനകാര്യ വകുപ്പ്‌ മന്ത്രി പങ്കെടുത്തു.
  • വാണിജ്യ മിഷന്റെ അവലോകന യോഗം ബഹുമാനപ്പെട്ട വ്യവസായ കായിക യുവജനകാര്യ വകുപ്പ്‌ മന്ത്രിയുടെ അധ്യക്ഷതയില്‍ ജൂലൈ 17, 2019 ന്‌ നടന്നു.
  • വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായും വ്യവസായ വാണിജ്യ വകുപ്പ്‌ ഡയറക്‌ടര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായും കോമേഴ്‌സ്‌ മിഷന്‌ ഒരു ഭരണസമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.
  • കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്റെ (കെ-ബിപ്പ്‌) നിലവിലുള്ള സൗകര്യങ്ങളിലൂടെ കോമേഴ്‌സ്‌ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും അവലോകന യോഗം തീരുമാനിച്ചു. of K-BIP.
  • സര്‍ക്കാര്‍ ഉത്തരവ്‌ ജി.ഒ.(ആര്‍റ്റി) നം.766/2019/ഐഡി തീയതി ആഗസ്റ്റ്‌ 9, 2019 പ്രകാരം മിഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കേരള സര്‍ക്കാര്‍ വാണിജ്യ മിഷനായി ഒരു ഭരണസമിതി രൂപീകരിച്ചു. വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷമായി ആദ്യത്തെ ഭരണസമിതി സെപ്‌റ്റംബര്‍ 3, 2019 ന്‌ നടന്നു.
  • കോമേഴ്‌സ്‌ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക്‌ വ്യാപാര പ്രതിനിധികളെ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. കേരളത്തിലെ വ്യവസായികള്‍ക്കും സംരംഭകര്‍ക്കും ദേശീയ അന്തര്‍ദേശീയ വിപണികളെക്കുറിച്ച്‌ കൂടുതലറിയാനുള്ള അവസരം ലഭിക്കും.
ബഹുമാനപ്പെട്ട വ്യവസായ വകുപ്പ്‌ മന്ത്രി നേപ്പാളിലേക്ക്‌

ബഹുമാനപ്പെട്ട വ്യവസായ വകുപ്പ്‌ മന്ത്രി നേപ്പാളിലേക്ക്‌

  • ബഹുമാനപ്പെട്ട വ്യവസായ കായിക യുവജനകാര്യ വകുപ്പ്‌ മന്ത്രി നേപ്പാള്‍ സന്ദര്‍ശിച്ചു.
  • 2019 സെപ്‌റ്റംബര്‍ 25 മുതല്‍ 28 വരെ നേപ്പാളിലെ കാഠ്‌മണ്‌ഡുവില്‍ സംഘടിപ്പിച്ച ഫുഡ്‌ ടെക്‌ ഏഷ്യ 2019 എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്തു.കേരളത്തില്‍ നിന്നു 10 സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ കേരള സര്‍ക്കാര്‍ പവലിയന്റെ ബാനറില്‍ പങ്കെടുത്തു.
മാലിദ്വീപിലേക്കുള്ള ബിസിനസ്സ്‌ പ്രതിനിധി സംഘം

മാലിദ്വീപിലേക്കുള്ള ബിസിനസ്സ്‌ പ്രതിനിധി സംഘം

  • വ്യവസായ വാണിജ്യ വകുപ്പ്‌ ഡയറക്‌ടറുടെ നേതൃത്വത്തില്‍ ഒരു ഒരു ബിസിനസ്സ്‌ പ്രതിനിധി സംഘം കേരളത്തില്‍ നിന്നുള്ള സൂക്ഷമ ചെറുകിട ഇടത്തരം സംരംഭകരുടെ സംഘവുമായി മാലിദ്വീപ്‌ സന്ദര്‍ശിച്ചു.
  • 2019 ഒക്‌ടോബര്‍ 15 മുതല്‍ 17 വരെ മാലീദ്വീപിലെ ധാരുബാര്‍ഗ്ഗില്‍ വച്ച്‌ നടന്ന ഇന്ത്യ എക്‌സ്‌പോ 2019 എക്‌സിബിഷനില്‍ പങ്കെടുത്തു.
  • കേരളത്തില്‍ നിന്നുള്ള 14 സംരംഭകര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.