വ്യവസായ പ്രോത്സാഹന പരിപാടികള്‍

നേപ്പാളിലെ വ്യവസായികളുമായി അഭിമുഖ യോഗം

നേപ്പാളിലെ വ്യവസായികളുമായി അഭിമുഖ യോഗം

  • 2019 സെപ്‌റ്റംബര്‍ 25 ന്‌ നേപ്പാളിലെ കാഠ്‌മണ്ഡുവില്‍ സംഘടിപ്പിച്ചു.
  • ബഹുമാനപ്പെട്ട കേരള വ്യവസായ കായിക യുവജന ക്ഷേമകാര്യ വകുപ്പ്‌ മന്ത്രി ശ്രീ. ഇ.പി. ജയരാജന്‍ ഉത്‌ഘാടനം നിര്‍വ്വഹിച്ചു.
  • കേരളത്തില്‍ നിന്നുള്ള വ്യവസായ പ്രമുഖരും പങ്കെടുത്തു.
  • നേപ്പാളില്‍ നിന്നുള്ള വ്യവസായികള്‍, വ്യാവസായിക അസ്സോസിയേഷനുകള്‍, ചേംമ്പര്‍ ഓഫ്‌ കോമേഴ്‌സ്‌, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാലിദ്വീപും കേരളവും തമ്മിലുള്ള ബിസ്സിനസ്‌ അവസരങ്ങളെ കുറിച്ച്‌ സമഗ്ര പഠനം നടത്തുന്നതിനുള്ള സമ്മേളനം

മാലിദ്വീപും കേരളവും തമ്മിലുള്ള ബിസ്സിനസ്‌ അവസരങ്ങളെ കുറിച്ച്‌ സമഗ്ര പഠനം നടത്തുന്നതിനുള്ള സമ്മേളനം

  • കെ-ബിപ്പ്‌ 2019 ഒക്‌ടോബര്‍ 16 ന്‌ മാലിദ്വീപ്‌ എംപസിയും, ഫിക്കിയുമായി സഹകരിച്ച്‌ മാലിദ്വീപില്‍ വച്ച്‌ മാലിദ്വീപും കേരളവും തമ്മിലുള്ള ബിസ്സിനസ്‌ അവസരങ്ങളെ കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സ്‌ സംഘടിപ്പിച്ചു.
  • ബഹുമാനപ്പെട്ട മാലിദ്വീപ്‌ സാമ്പത്തിക വികസന മന്ത്രി ശ്രീ. യുഇസഡ്‌. ഫയ്യാസ്‌ ഇസ്‌മയില്‍, ബഹുമാനപ്പെട്ട ഇന്ത്യന്‍ അംബാസഡര്‍ ശ്രീ. സുന്‍ജയ്‌ സുധീര്‍ എന്നിവര്‍ സമ്മേളനത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.
  • വ്യവസായ വകുപ്പ്‌ ഡയറക്‌ടര്‍ ശ്രീ. ബിജു കെ. ഐഎഎസ്‌ ന്റെ നേത്യത്വത്തില്‍ കേരളത്തില്‍ നിന്നുള്ള വ്യവസായ പ്രമുഖരും പങ്കെടുത്തു.
ഡിഫന്‍സ്‌ & എയ്‌റോസ്‌പേസ്‌ കോണ്‍ക്ലേവ്‌

ഡിഫന്‍സ്‌ & എയ്‌റോസ്‌പേസ്‌ കോണ്‍ക്ലേവ്

  • എംഎസ്‌എംഇ കള്‍ക്ക്‌ പ്രതിരോധ മേഖലയുമായി ഇടപഴകുന്നതിനും വിവിധ പ്രതിരോധ ആവശ്യകതകള്‍ മനസിലാക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള പ്ലാറ്റ്‌ഫോം.
  • പ്രതിരോധ വ്യവസായ പങ്കാളിത്തത്തെ കുറിച്ചുള്ള സാങ്കേതിക സെക്ഷനുകള്‍, പ്രതിരോധ ഉത്‌പാദനത്തില്‍ പിപിപി, എംഎസ്‌എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങള്‍ തുടങ്ങിയവ.
  • സായുധ സേനയിലെ മുന്‍നിര വെണ്ടര്‍മാര്‍ / വിതരണക്കാര്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങളുടേയും സാങ്കേതികവിദ്യകളുടേയും പ്രദര്‍ശനം.
  • 2019 ജൂലൈ 17 ന്‌ കൊച്ചിയില്‍ സംഘടിപ്പിച്ചു.
ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള സംസ്ഥാനതല ബോധവത്‌കരണ ശില്‌പശാല

ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള സംസ്ഥാനതല ബോധവത്‌കരണ ശില്‌പശാല

  • സംസ്ഥാനത്തെ ഭക്ഷ്യസംസ്‌കരണ അനുബന്ധ മേഖലകളിലെ എംഎസ്‌എംഇ കള്‍ക്ക്‌ ഭക്ഷ്യസുരക്ഷയെ കുറിച്ച്‌ അവബോധം നല്‍കുക.
  • 2018 നവംബര്‍ 28 ന്‌ കേന്ദ്ര സര്‍ക്കാരിന്‌ കീഴിലുള്ള കോളിറ്റി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടേയും സംസ്ഥാനത്തെ കേരള കമ്മീഷണറേറ്റ്‌ ഓഫ്‌ ഫുഡ്‌ സേഫ്‌റ്റിയുടേയും സഹകരണത്തോടെ നാഷണല്‍ സെന്റര്‍ ഫോര്‍ ഹാസെപ്പ്‌ സര്‍ട്ടിഫിക്കേഷന്‍ ബോധവത്‌കരണ ശില്‌പശാല സംഘടിപ്പിച്ചു.
മുളമേഖലയെ കുറിച്ചുള്ള ദേശീയ ശില്‌പശാല

മുളമേഖലയെ കുറിച്ചുള്ള ദേശീയ ശില്‌പശാല

  • 2018 ഡിസംബര്‍ 10, 11 തീയതികളില്‍ മുള മേഖലയിലുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള ശില്‍പ്പശാല.
  • ഈ ശില്‍പ്പശാലയുടെ മുഖ്യാതിധി കേന്ദ്ര സര്‍ക്കാരിന്‌ കീഴിലുള്ള അഗ്രികള്‍ച്ചര്‍ & ഫാര്‍മേഴ്‌സ്‌ വെല്‍ഫെയര്‍ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി & മിഷന്‍ ഡയറക്‌ടര്‍ (എന്‍ബിഎം) ഡോ. അല്‍ക ഭാര്‍ഗവ ഐഎഫ്‌എസ്‌ ആണ്‌.
  • മറ്റ്‌ സംസ്ഥാനങ്ങളിലെ സംസ്ഥാന ബാംബൂ മിഷനുകളില്‍ നിന്നുള്ള മിഷന്‍ ഡയറക്‌ടര്‍മാര്‍, ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ജോയിന്റ്‌ ഡവലപ്പ്‌മെന്റ്‌ കമ്മീഷണര്‍, ജോയിന്റ്‌ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, എംജിആര്‍ഇജിഎസ്‌-കേരളം, എഞ്ചിനിയറിംഗ്‌ കോളേജുകളില്‍ നിന്നുള്ള സിവില്‍ / ആര്‍ക്കിടെക്‌ച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള ഫാക്കല്‍റ്റികള്‍, മുള മേഖലയിലെ കരകൗശല തൊഴിലാളികള്‍ തുടങ്ങിയവര്‍ ഈ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു.
കേരള ബിസിനസ്‌ ടു ബിസിനസ്സ്‌ മീറ്റുകള്‍
  • കേരള ബിസിനസ്‌ ടു ബിസിനസ്സ്‌ മീറ്റുകള്‍ 2004, 2005, 2015 & 2016 വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുകയും 2017 ല്‍ വ്യാപാര്‍ എന്ന്‌ പുനര്‍നാമം നല്‍കുകയും ചെയ്‌തു.
  • സംസ്ഥാനത്ത്‌ ലഭ്യമായ വിശാലമായ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വ്യവസായ വകുപ്പാണ്‌ ഈ മേള സംഘടിപ്പിച്ചത്‌.
  • സംസ്ഥാനത്തെ ചെറുകിട വ്യവസായികള്‍ക്ക്‌ നേരിട്ട്‌ രാജ്യത്തിനകത്ത്‌ നിന്നും പുറത്തുനിന്നുമുള്ള ബയര്‍മാരുമായി വ്യാപാര ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള അവസരം സ്യഷ്‌ടിച്ചു.
ആഹാര്‍ എക്‌സിബിഷന്‍സ്‌, ന്യൂ ഡല്‍ഹി

ആഹാര്‍ എക്‌സിബിഷന്‍സ്‌, ന്യൂ ഡല്‍ഹി

  • ആഹാര്‍ എക്‌സിബിഷന്‍ 2012 ല്‍ പ്രദര്‍ശന മികവിനുള്ള സ്വര്‍ണ്ണ മെഡല്‍
  • ആഹാര്‍ എക്‌സിബിഷന്‍ 2014 ല്‍ പ്രദര്‍ശന മികവിനുള്ള വെള്ളി മെഡല്‍
  • ആഹാര്‍ എക്‌സിബിഷന്‍ 2016 ല്‍ എക്‌സിബിഷന്‍ ഗ്രൗണ്ടിലും ഓണ്‍ലൈനിലും പരമാവധി ശബ്‌ദ ക്രമീകരണം ചെയ്‌തതിനുള്ള ഹൊറേക്ക ബസ്‌ അവാര്‍ഡ്‌
പരിശീലന പരിപാടികള്‍

പരിശീലന പരിപാടികള്‍

  • ഭക്ഷ്യ സുരക്ഷ, എച്ച്‌എസിസിപി ഓഡിറ്റ്‌ എന്നിവയെ കുറിച്ചുള്ള പരിശീലന പരിപാടികള്‍
  • മുള മേഖലയിലെ നൈപുണ്യ നവീകരണം
  • എംഎസ്‌എംഇ മേഖലയിലെ ഉല്‍പ്പന്ന വികസനം
  • സ്ഥിരമായി നടത്തുന്ന പരിശീലന പരിപാടികള്‍